06:22pm 07 September 2026
NEWS
വായനപക്ഷാചരണo ഉദ്ഘാടനം ചെയ്തു
19/06/2026  07:20 PM IST
nila
വായനപക്ഷാചരണo ഉദ്ഘാടനം ചെയ്തു

വെൺമണി: ഗ്രാമപഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള വായന പക്ഷാചരണ പരിപാടി ലോഹ്യ മെമ്മോറിയൽ  ഹൈസ്കൂളിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെബിൻ പി  വർഗീസ്  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ കെ ബീനയുടെ അധ്യക്ഷതയിൽ
ചേർന്ന യോഗത്തിൽ കവയിത്രി യമുന ഹരീഷ്     പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റർ സിബി വർഗീസ് വായനാദിന സന്ദേശം നൽകി.
പഞ്ചായത്ത് പബ്ലിക് ലൈബ്രറി പ്രസിഡൻറ് 
ആർ.രാജഗോപാലിനെ യോഗത്തിൽ ആദരിച്ചു.സ്കൂൾ ഗവേണിങ് ബോർഡ് അംഗം വി.ജി ഷാജി പ്രതിഭകളെ ആദരിച്ചു.
കുട്ടികൾക്കുള്ള കായിക ഉപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. 
അംഗങ്ങളായ
 ഖദീജ ആർ,സുഗത രാജീവ്,മായാദേവി,ജയശ്രീ,സിസി സാമുവൽ, ദിലീപ് ഗാർഡൻസ്, കല നാരായണൻ,പ്രശാന്ത് എ. ജെ,പിടിഎ പ്രസിഡൻറ് ജെറീന ജോജോ,അനീഷ് ബാബു,ജിപ്സ സുസൻ ജോർജ്,പ്രീതി മറിയം ഫിലിപ്പ്, അതല്യ അന്ന പ്രിൻസ്, ജെയ്ഡൻ ജേക്കബ്, ശ്രേയ എന്നിവർ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് വായന മരം, പ്രശ്നോത്തരി , പോസ്റ്റർ രചന എന്നിവ സംഘടിപ്പിക്കപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.